ജപമാല പദയാത്ര
ജീസസ് യൂത്ത് വൈപ്പിൻ സബ്സോണിന്റെ നേതൃത്വത്തിൽ “ലോക സമാധാനത്തിനായ് ” നടത്തിയ ജപമാല പദയാത്ര ഒക്റ്റോബർ 19 ന് രാവിലെ 7 ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ നിന്നും ആരംഭിച്ച്, വല്ലാർപാടം ബസിലിക്കയിൽ എത്തിച്ചേർന്നു. 25 കിലോമിറ്റർ ദൂരം ഭക്തി സാന്ദ്രമായ ജപമാല പദയാത്രയ്ക്ക് സബ്ബ് സോൺ ചാപ്ലിനച്ചൻ്റെ നേതൃത്വത്തിൽ ജീസസ് യൂത്തും, ഫാമിലിയും, കരിസ്മാറ്റിക് കുട്ടായ്മയിലെ അംഗളും സജീവമായി പങ്കെടുത്തു. എത്തിച്ചേർന്ന ജപമാല പദയാത്ര ദിവ്യബലിയോടുകൂടി സമാപിച്ചു.