ഈ സന്തോഷമാണല്ലോ നമ്മളൊക്കെ ആഗ്രഹിക്കുന്നത്!
ഈ സന്തോഷമാണല്ലോ നമ്മളൊക്കെ ആഗ്രഹിക്കുന്നത്!
നമ്മുടെ സ്നേഹനിധിയായ കർത്താവിനെ സ്നേഹിക്കുകയും കർത്താവിൻ്റെ സന്തോഷത്തിൽ ആയിരിക്കുകയും ചെയ്യുന്നതിലും വലിയ സന്തോഷം എന്താണുള്ളത്?
കുഞ്ഞു നാൾ മുതൽ പള്ളിയിൽ ഗായക സംഘത്തിൽ പാടിത്തുടങ്ങിയ ഒരു വ്യക്തി എന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷമാണ് ഈ ദിവസങ്ങളിൽ ഒരു വാർത്ത കണ്ടപ്പോൾ ഉണ്ടായത്. ഒരുമിച്ച് സംഘം ചേർന്ന് ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്, ഗാനലാപനം നടത്തുന്ന ഒരു കൂട്ടം കന്യാസ്ത്രീകൾ.
അങ്ങയിൽ ശരണം പ്രാപിക്കുന്നവർ സന്തോഷിക്കട്ടെ!
അവർ എന്നും ആനന്‌ദഭരിതരായിസംഗീതമാലപിക്കട്ടെ!
അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെസംരക്‌ഷിക്കണമേ!
അവർ അങ്ങയിൽ ആനന്‌ദിക്കട്ടെ!
സങ്കീർത്തനങ്ങൾ 5 : 11
ഒമ്പത് കന്യാസ്ത്രീകൾ പരമ്പരാഗതമായ കറുത്ത-വെളുത്ത വസ്ത്രങ്ങൾ ധരിച്ച് വേദിയിലെത്തുന്നു. എന്നാൽ അവർ പഴയ രീതിയിലുള്ളവർ അല്ല. ഇലക്ട്രിക് ഗിറ്റാറിന്റെ ഘോഷത്തോടും റോക്ക് എൻറോൾ താളത്തോടും കൂടിയാണ് പാട്ടുകൾ പാടുന്നത്.
സിയെർവാസ്” എന്ന് അറിയപ്പെടുന്ന ഈ ബാൻഡ് മൂന്ന് വർഷം മുമ്പ് പെറുവിലെ ഒരു കോൺവെന്റിലാണ് പിറവിയെടുത്തത്. ഇപ്പോൾ ലോകം മുഴുവൻ സഞ്ചരിച്ച് ഷോസ് നടത്തുന്നു. “സിയെർവാസ്” ഇന്ന് ചെറിയൊരു ബാൻ്റ്ല്ല. അവർക്ക് ലോകം മുഴുവൻ വലിയ ആരാധക വൃന്ദമുണ്ട്. സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചുള്ള അവരുടെ പാട്ടുകൾ ഒരു ദശലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിൽ കാണുന്നത്. സെപ്റ്റംബറിൽ ലാറ്റിൻ ഗ്രാമി നോമിനേഷനുകൾ പ്രഖ്യാപിക്കുമ്പോൾ ആദരിക്കപ്പെടുമോയെന്ന് ആകാംക്ഷയിലാണ് എല്ലാവരും.
സിയെർവാസ് തികച്ചും യഥാർത്ഥ സംഗീത ജീവിതമാണ് നയിക്കുന്നത്. തങ്ങളുടെ സംഗീതത്തിലൂടെ സുവിശേഷവും സ്നേഹവും പങ്കുവയ്ക്കുന്നു. സിയർവാസ് അടുത്തിടെ സൗത്ത് കാലിഫോർണിയയിലേക്ക് ടൂർ നടത്തി. ഈ സംഗീത മേളയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയും ചെയ്തു. “ഈ കന്യാസ്ത്രീകളെ ഒന്നു നേരിൽ കാണണമെന്ന് പലരും ഞങ്ങളുടെ ഓഫീസിലേക്ക് വിളിച്ചുപറയുകയായിരുന്നു. അവർ എപ്പോഴാണ് പാടുന്നത്? ഇവന്റ് സംഘടിപ്പിച്ച റയാൻ ലിലിയൻഗ്രൻ പറഞ്ഞു. “അവർ അവരുടെ സന്ദേശം ആളുകൾക്ക് സ്വീകരിക്കാവുന്ന രീതിയിൽ പങ്കുവയ്ക്കുകയാണ്.”
പല രാജ്യങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകൾ തങ്ങൾ റോക്ക്‌സ്റ്റാർസ് അല്ലെന്ന് ഉറപ്പിക്കുന്നു. പക്ഷേ മികവുറ്റ ഗിറ്റാർ സംഗീതത്തിലും സ്ഥിരതയുള്ള താളത്തിലുമുള്ള ലിറിക്സിൽ തങ്ങൾ വേദിയിൽ അങ്ങനെ തന്നെ കാണപ്പെടുന്നു.
സിയർവാസ്” എന്ന പേര് സ്പാനിഷ് വാക്കായ “ദി സർവന്റ്സ്” എന്നതിൽ നിന്നാണ്
എടുത്തത്. ബാൻഡ് രൂപം കൊണ്ട മഠത്തിൽ ഇവർ ഇപ്പോഴും താമസിക്കുന്നു. ആദ്യം അവർ പെറുവിലെ ഗ്രാമവാസികളുമായും ദാരിദ്ര്യത്തിൽ കഴിയുന്നവരുമായി പ്രാർത്ഥനയോടെ ദിവസങ്ങൾ ചെലവഴിച്ച ശേഷം ഹോബി എന്ന നിലയിൽ സംഗീതം എഴുതുകയും ആലാപിക്കുകയും ചെയ്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ
അവർ യദാർത്ഥത്തിൽ ഒരു ബാൻ്റായി മാറി. അവർ ഒരു സി.ഡി. തയ്യാറാക്കി. ഇത് പെറുവിൽ ഒരു സംഗീത പ്രദർശനത്തിന് കാരണമായി. അത് പ്രാദേശിക മാധ്യമ ശ്രദ്ധ നേടുകയും തുടർന്ന് കൊളംബിയയിലും ഇക്വഡോർസിയിലും പര്യടനം നടത്താൻ ക്ഷണം ലഭിക്കുകയും ചെയ്തു. ഇന്റർനെറ്റിൽ ശ്രദ്ധ നേടിയപ്പോൾ, ഗ്രൂപ്പ് രണ്ടാമത്തെ സി.ഡി.യും പുറത്തിറക്കി.
ഇപ്പോൾ അവർ ഓരോ ആഴ്ചയിലും രണ്ടു തവണ ഒന്നിച്ച് പ്രാക്ടീസ് നടത്തുന്നു. ലാറ്റിൻ പോപ്പും റോക്കും ചേർന്ന് എളുപ്പത്തിൽ മനസ്സിൽ സാധിക്കുന്ന ഗാനരചനകളിൽ സംഗീതം പകർത്തുന്നു. ഓരോ കന്യാസ്ത്രീയും സ്വന്തം താലന്തുകൾ മെച്ചപ്പെടുത്താൻ സെല്ലോ മുതൽ വൈദ്യുത ഗിറ്റാർ വരെ പലതും പ്രാക്ടീസ് ചെയ്യുന്നു.
പെറുവിലെ ലിമയിൽ ഒരു ഹെലിപാഡിൽ നിന്ന് “കോൻഫിയ എൻ ഡിയോസ്” (ദൈവത്തിൽ വിശ്വസിക്കുക) എന്ന പാട്ട് ആലപിക്കുന്ന ഒരു യൂട്യൂബ് വീഡിയോയ്ക്ക് ഒരു ദശലക്ഷത്തിലധികം വ്യൂവ്‌സ് ഉണ്ട്.
വാഷിംഗ്ടൺ കേന്ദ്രമായ ഒരു ഏജൻസിയുടെ പഠനം അനുസരിച്ച് അമേരിക്കയിലെ മില്ലെനിയൽ തലമുറയിൽ മൂന്നിലൊന്ന് ആളുകൾക്ക് മതപരമായ ബന്ധമില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഗായിക സിസ്റ്റർ മൊണിക്ക നൊബ്ല് പറഞ്ഞു. “പോപ്പ്-റോക്ക് മ്യൂസിക് നമ്മൾ ജീവിതകാലം മുഴുവൻ കേട്ടതാണ്. അതിനാൽ ഈ സംഗീതം ഉപയോഗിക്കുക സ്വാഭാവികമാണ്.”
മറ്റൊരു അംഗമായ സിസ്റ്റർ ആന്ദ്രിയ ഗാർസിയ കോളേജിൽ പഠിക്കുമ്പോൾ മൈക്കൽ
ജാക്സനെ കേട്ടിരുന്നുവെന്ന് ഓർക്കുന്നു. അവൾ ബയോളജി പഠനം തുടരുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും വിശ്വാസം കണ്ടെത്തി. ഈ സംഗീതം
അല്ലെങ്കിൽ ഈ ജോണറിൽ ഇന്ന് ചെറുപ്പക്കാരുമായി ബന്ധിപ്പിക്കുന്നുവെന്ന് ഞങ്ങൾ കരുതുന്നു. അർജന്റീനയിൽ നിന്നുള്ള ഗാനരചയിതാവും ഗായികയുമായ ഗാർസിയ പറഞ്ഞു. “സംഗീതത്തിൻ്റെ മാധുര്യം വഴി നമ്മുടെ ലിറിക്‌സ് ആളുകളിലേക്ക് എത്തിച്ചേരുമെന്നാണ് ഞങ്ങളുടെ ലക്ഷ്യം.”
അവർ സ്പാനിഷിൽ പാടുന്നു
അവരുടെ തീമുകൾ ക്രിസ്തീയമാണ്. എന്നാൽ ആരാധകർ ലാറ്റിൻ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും അതിർത്തികൾ മറികടന്ന് അവരുടെ സംഗീതത്തെ സ്നേഹിക്കുന്നുണ്ടെന്ന് പറയുന്നു.
ഏതായാലും ഒരു വലിയ ആത്മീയമാറ്റത്തിനുള്ള ഒരു ഉപാധിയായി ഈ ഗായക സംഘം മാറും എന്ന് കരുതിത്തന്നെയാണ് നമ്മുടെ മാർപാപ്പ ഇവർക്ക് അനുമതി നൽകിയിരിക്കുന്നത്. പക്ഷേ ഇപ്പോഴുള്ള ജോണറിൽ നിന്നും വ്യതിചലിക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഇവിടെ ഒമാനിൽ ചെറിയ രീതിയിൽ ഗാനശുശ്രൂഷ നടുത്തന്ന ഞാനും ജീവിത പങ്കാളിയും വളരെ കാലം സ്വപ്നം കണ്ടിരുന്ന രീതിയിൽ ഉള്ള ഒരു ഗാനാശുശ്രൂഷ കണ്ടപ്പോഴാണ് ഇങ്ങനെ ഒന്ന് കുറിക്കണം എന്ന് തീരുമാനം എടുത്തത്. പരസ്‌പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്‌ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീർത്തനങ്ങളും ഗാനങ്ങളും ആത്‌മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്‌തുവിന്റെ വചനം നിങ്ങളിൽ സമൃദ്‌ധമായി വസിക്കട്ടെ!
കൊളോസോസ് 3 : 16
നിമ്മി ജയ്സൺ