ചാസ്റ്റിറ്റി റേഡിയോ
ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി ഒക്ടോബർ മാസം ടീനേജേഴ്സിനുള്ള പ്രത്യേക മാസം ആയി ആഘോഷിക്കുകയാണ്. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഒന്നിനോട് അനുബന്ധിച്ചാണ് ഇത്. എല്ലാവർഷവും ഏതെങ്കിലും വിഷയത്തെ ആശയമായി സ്വീകരിച്ചാണ് ടീൻസ് Month ആഘോഷിക്കുക. ഇത്തവണത്തെ ആശയം ചാസ്റ്റിറ്റി ആണ്. ഇതിനോട് അനുബന്ധിച്ച് ജീസസ് യൂത്ത് പാലക്കാട് ടീൻസ് മിനിസ്ട്രി ആരംഭിച്ച പോഡ്കാസ്റ്റ് ആണ് ചാസ്റ്റിറ്റി റേഡിയോ. ശുദ്ധതയുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ കൗമാരക്കാരിലേക്കും പൊതു സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോഡ്കാസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ശുദ്ധത എന്താണെന്നും എന്തിനുവേണ്ടിയാണ് ശുദ്ധതയിൽ ജീവിക്കേണ്ടത് എന്നും ഇന്നത്തെ കാലഘട്ടത്തിൽ ശുദ്ധതക്കെതിരെ നമ്മൾ നേരിടുന്ന വെല്ലുവിളികൾ എങ്ങനെ അതിജീവിക്കണമെന്നും പൂർണ്ണമായും തുടങ്ങിയ വിഷയങ്ങൾ പൂർണ്ണമായും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ അവതരിപ്പിക്കുകയാണ് ചാസ്റ്റിറ്റി റേഡിയോ. 2024 ഒക്ടോബർ മാസത്തിലെ എല്ലാദിവസവും സ്പോർട്ടിഫൈയിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും ഈ പോഡ്കാസ്റ്റ് ലഭ്യമാകുന്നതാണ്. ശുദ്ധതയെക്കുറിച്ച് ഉറച്ച ബോധ്യങ്ങൾ ഉള്ള ഒരു തലമുറയെ വാർത്തെടുക്കാൻ എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ട ഒരു കാലഘട്ടമാണിത്. ഇതിനു വേണ്ടിയുള്ള പാലക്കാട് ടീൻസ് മിനിസ്ട്രിയുടെ ഒരു കുഞ്ഞു ചുവടുവെപ്പാണ് ചാസ്റ്റിറ്റി റേഡിയോ.ചാസ്റ്റിറ്റി റേഡിയോ ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി ഒക്ടോബർ മാസം ടീനേജേഴ്സിനുള്ള പ്രത്യേക മാസം ആയി ആഘോഷിക്കുകയാണ്. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഒന്നിനോട് അനുബന്ധിച്ചാണ് ഇത്. എല്ലാവർഷവും ഏതെങ്കിലും വിഷയത്തെ ആശയമായി സ്വീകരിച്ചാണ് ടീൻസ് Month ആഘോഷിക്കുക. ഇത്തവണത്തെ ആശയം ചാസ്റ്റിറ്റി ആണ്. ഇതിനോട് അനുബന്ധിച്ച് ജീസസ് യൂത്ത് പാലക്കാട് ടീൻസ് മിനിസ്ട്രി ആരംഭിച്ച പോഡ്കാസ്റ്റ് ആണ് ചാസ്റ്റിറ്റി റേഡിയോ. ശുദ്ധതയുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ കൗമാരക്കാരിലേക്കും പൊതു സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോഡ്കാസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ശുദ്ധത എന്താണെന്നും എന്തിനുവേണ്ടിയാണ് ശുദ്ധതയിൽ ജീവിക്കേണ്ടത് എന്നും ഇന്നത്തെ കാലഘട്ടത്തിൽ ശുദ്ധതക്കെതിരെ നമ്മൾ നേരിടുന്ന വെല്ലുവിളികൾ എങ്ങനെ അതിജീവിക്കണമെന്നും പൂർണ്ണമായും തുടങ്ങിയ വിഷയങ്ങൾ പൂർണ്ണമായും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ അവതരിപ്പിക്കുകയാണ് ചാസ്റ്റിറ്റി റേഡിയോ. 2024 ഒക്ടോബർ മാസത്തിലെ എല്ലാദിവസവും സ്പോർട്ടിഫൈയിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും ഈ പോഡ്കാസ്റ്റ് ലഭ്യമാകുന്നതാണ്. ശുദ്ധതയെക്കുറിച്ച് ഉറച്ച ബോധ്യങ്ങൾ ഉള്ള ഒരു തലമുറയെ വാർത്തെടുക്കാൻ എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ട ഒരു കാലഘട്ടമാണിത്. ഇതിനു വേണ്ടിയുള്ള പാലക്കാട് ടീൻസ് മിനിസ്ട്രിയുടെ ഒരു കുഞ്ഞു ചുവടുവെപ്പാണ് ചാസ്റ്റിറ്റി റേഡിയോ.