നിശബ്ദം – ക്രിസ്തുമൊഴിയുടെ സമകാലിക ആവിഷ്കാരം.
തിരുവചനത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാകണം എടുക്കാൻ പോകുന്ന ഷോർട് ഫിലിം എന്നാഗ്രഹത്തോടെയായിരുന്നു ഇതിനായുള്ള ഞങ്ങളുടെ ഓരോ കൂടിച്ചേരലുകളും. ഏതു വചനത്തെ അല്ലെങ്കിൽ ഏതു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം കഥ എന്ന തിരഞ്ഞെടുക്കലിന് കുറെ നാളുകൾ തന്നെ എടുത്തിരുന്നു. ആഴ്ചകൾക്ക് ശേഷം നല്ല സമരിയക്കാരന്റെ ഉപമ കഥക്ക് ആധാരമായി തീരുമാനിക്കുകയൂം അതിൽ നിന്നും, പയസ് ചേട്ടൻ കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളിൽ നിന്നും കഥയുടെ കാതലായ ഭാഗം ആദ്യം പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിലൂടെ ഉപമയിൽ നിന്നുള്ള ഓരോ കഥാപാത്രങ്ങളും കഥയുടെ ഭാഗമായി വരുകയായിരുന്നു.
കള്ളന്മാരാൽ അപഹരിക്കപ്പെട്ടതിനെ പ്രതിനിധീകരിക്കുകയിരുന്നു, വേറെ ആൾക്ക് കൊടുക്കാൻ ഏൽപ്പിച്ച പൈസയുമായി കടന്നു കളഞ്ഞ ബേബി എന്ന ഫോണിലൂടെ തുടക്കത്തിൽ സംസാരിച്ചതും പിന്നീട് പലപ്പോഴായി പരാമർശിക്കപ്പെട്ടതുമായ കഥാപാത്രം. ഫ്രാങ്കോയുടെ പലപ്പോഴുമുള്ള, കാശിനു വേണ്ടിയുള്ള മാനസികമായും പിന്നീട് ശാരീരികമായുള്ള ഉപദ്രവങ്ങളാൽ അയാൾ അർദ്ധപ്രാണനാക്കപെടുകയായിരുന്നു.
അവശനയി കിടക്കുന്നവനെ കണ്ടെങ്കിലും ഒഴിഞ്ഞുമാറി കടന്നു പോയ പുരോഹിതനായിരുന്നു, ഉപദേശങ്ങളിലൂടെ പ്രചോദിപ്പിച്ചിരുന്ന, ഭക്തി പുസ്തകൾ മാത്രം വായിച്ചിരുന്ന, വചന പ്രഘോഷോണങ്ങൾ ടീവീ യിൽ കണ്ടിരുന്ന, തോമസ് എന്ന പക്വതയുള്ള, മുതിർന്ന, അജിത് ഏതൊരു പ്രശ്ങ്ങൾക്കും ആദ്യം വിളിച്ചിരുന്ന, കഥാപാത്രം
അവശനായി കിടക്കുന്നവനെ കണ്ടില്ലെന്ന് നടിച്ചു കടന്നു പോയ ലേവ്യായനെ അനുസ്മരിപ്പിക്കുകയായിരുന്നു, അജിത്തിന്റെ വീട്ടിൽ വന്ന അവന്റെ അടുത്ത സുഹൃത്തായിരുന്ന പോളും, ഏതൊരു സഹായത്തിനും ഞങ്ങളുണ്ടാകും എന്ന് ഉറപ്പു പറഞ്ഞ എതിർവശത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ലെനയും. രണ്ടു പേരും അജിത്തിൻ്റെ പ്രശനങ്ങൾ കണ്ടെങ്കിലും സഹായിക്കാതെ കടന്നു പോയി.
വീണു പോയ അജിത്തിനെ ആശുപത്രിയിലേക്ക് എത്തിച്ചതായിരുന്നു, സത്രത്തിൽ കൊണ്ട് പോയി പരിചരിച്ചതിനെ കാണിച്ചത്. കൂടുതലായി എന്തെങ്കിലും ചിലവാകുന്നെങ്കിൽ ഞാൻ തിരിച്ചു വരുമ്പോൾ തന്നുകൊള്ളാം എന്ന വചന ഭാഗമായിരുന്നു, സ്റ്റീഫൻ, എന്ന കഥാപാത്രം ബാക്കി ഞാൻ തിരിച്ചു വരുമ്പോൾ തരാം കേട്ടോ എന്ന് പറഞ്ഞത്.
ഒരുവൻ ജറുസലേമിൽ നിന്നും ജെറീക്കയിലേക്കുള്ള യാത്രയിലായിരുന്നു എന്നതിനെ സൂചിപ്പിക്കുന്നതായിരുന്നു, അവസാന ഭാഗത്തെ വോയിസ് ഓവറിൽ സൂചിപ്പിച്ച, ജീവിത യാത്രയുടെ മധ്യത്തിൽ
എഡ്ഡി ചേട്ടൻ എഴുതിയ സെപ്റ്റംബർ 2022 ലെ HOUSEHOLD മെറ്റീരിയൽ ഈ ഷോർട് ഫിലിമിലേക്കുള്ള ഞങ്ങളുടെ യാത്ര കൂടുതൽ വേഗത്തിലാക്കുകയിരുന്നു. അതിൽ എഴുതിയ പോലെ, നാം സ്വർഗ്ഗത്തിൻ്റെ നിഴലിൽ നടക്കുമ്പോൾ എന്റെ അയൽക്കാരനിൽ കർത്താവിൻ്റെ സന്നിധ്യം വളരെ എളുപ്പത്തിൽ കാണാൻ കഴിയുന്നു. അതുകൊണ്ടായിരുന്നു അവസാന ഭാഗത്ത് വീണ്ടും വീട്ടിൽ കൂടാൻ വരുന്ന സുഹൃത്തിനെ കൂടിച്ചേരലുകളുടെ താഴെ ഉള്ള നല്ല സമരിയക്കാരാനു തീർച്ചയായും ബുദ്ധിമുട്ടാകും എന്ന് കണ്ടു സ്നേഹപൂർവ്വം ഒഴിവാക്കാൻ അജിത്തിനെ പ്രേരിപ്പിച്ചതും. അത് കൊണ്ട് തന്നെയായിരുന്നു ആ household മെറ്റീരിയലിലെ വരികൾ, അവസാന ഭാഗത്തു ചേർത്തതും. “അയൽക്കാരനിൽ ദൈവസാന്നിധ്യം കണ്ടെത്താൻ ശ്രമിക്കുന്നത് അയൽക്കാരനെ സ്നേഹിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നു “
ശബ്‌ദിക്കേണ്ട സമയങ്ങളിൽ നിശ്ശബ്ദരാക്കപ്പെട്ടവരായിരുന്നു ഇതിൽ ഭൂരിഭാഗവും. എന്നാൽ നിശബ്ദത ജീവിതത്തിന്റെ ഭാഗമായിരുന്ന അയാൾ കൃത്യ സമയത്തു ശബ്ദിക്കുകയും ചെയ്തു.
ഏറ്റവും എളിമയോടെ അങ്ങയോട് നന്ദി പറയുന്നു ദൈവമേ, ഇത്തരമൊരു രീതിയിൽ അങ്ങയുടെ വചനം പങ്കുവയ്ക്കാൻ ഞങ്ങളെ പ്രചോധിപ്പിച്ചതിന്.
ടീം നിശബ്ദം
ജീസസ് യൂത്ത് കെയ്‌റോസ് മീഡിയായുടെ യൂട്യൂബ് ചാനൽ ആയ കെയ്‌റോസ് സ്റ്റുഡിയോ യിൽ ആണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. ഷോർട് ഫിലിം കാണാനുള്ള ലിങ്ക്: https://youtu.be/LyB6wqEsxeI