January 23, 2025
Church Youth & Teens

ഓണം ക്രൈസ്തവർക്ക് ആഘോഷിക്കാമോ?

  • August 19, 2024
  • 0 min read
ഓണം ക്രൈസ്തവർക്ക് ആഘോഷിക്കാമോ?

ഓണാഘോഷത്തെ പറ്റി വികലമായ ചിന്തകളും പഠനങ്ങളും കേരളത്തിൽ ക്രൈസ്തവർക്കിടയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഇപ്പോൾ അത്തരം വികലമായ പഠനങ്ങൾക്കെതിരെ സീറോ മലബാർ സഭ ഡോക്ടട്രൈനൽ കമ്മീഷൻ വിശദീകരണം പുറത്തിറക്കിയിരിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട സഭാംഗങ്ങൾക്കിടയിൽ ഉടലെടുത്തിട്ടുള്ള വിവാദപരമായ വ്യാഖ്യാനങ്ങളിൽനിന്നും അകന്നുനിൽക്കാനും ആത്മീയമായ പക്വതയോടെ വസ്തുതകളെ വിലയിരുത്തുവാനും ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് സീറോമലബാർ സഭ ഡോക്ട്രൈനൽ കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിൽ ആഹ്വാനം ചെയ്യുന്നു. ക്രൈസ്തവർ എപ്രകാരം ഓണാഘോഷത്തെ മനസ്സിലാക്കണമെന്നതിനെക്കുറിച്ചുള്ള സാക്ഷിപ്തമായ പ്രതിപാദനമാണ്‌ ഈ ലഘുലേഖയുടെ ഉള്ളടക്കം. സീറോ മലബാർ സഭയുടെ ഡോക്ട്രൈനൽ കമ്മീഷന്റെ നിർദേശപ്രകാരം ദൈവശാസ്ര്ത അധ്യാപകനായ ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ അച്ചനാണ്‌ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്‌. ഓണാഘോഷത്തെ സംബന്ധിച്ച്‌ സഭാംഗങ്ങൾ അവലംബിക്കേ നിലപാട്‌ എന്തായിരിക്കണമെന്ന്‌ ഈ പഠനം വൃക്തമാക്കുന്നു.

വിശദമായി വായിക്കാം
ഓണാഘോഷവും ക്രൈസ്തവവിശ്വാസവും
ഡോ. സെബാസ്റ്യൻ ചാലയ്ക്കൽ
സെക്രട്ടറി സീറോമലബാർ സഭ ഡോക്ടട്രൈനൽ കമ്മീഷൻ

വളരെയേറെ വർഷങ്ങളായി കേരളത്തിൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്‌ ഓണം. ഏറെക്കാലമായി ക്രൈസ്തവരും ഓണം ആഘോഷിക്കുന്നുണ്ട്‌. എന്നാൽ ഈ അടുത്തകാലത്തായി ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കുന്നത്‌ ശരിയല്ല എന്ന രീതിയിലുള്ള പ്രബോധനം ചില വചനപ്രഘോഷണ വേദികളിൽ നിന്നുപോലും കേൾക്കുന്നുണ്ട്‌. ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കുന്നത്‌ ക്രൈസ്തവ വിശ്വാസത്തിന്‌ നിരക്കുന്നതല്ലെന്നും ദൈവകൽപ്പനയുടെ ലംഘനമാണെന്നുമാണ്‌ ഇക്കുട്ടർ വാദിക്കുന്നത്‌. ഓണം ഇതരമതസ്തരുടെ ആഘോഷമാണെന്നും ക്രിസ്ത്യാനികൾക്ക്‌ അതിൽ പങ്കില്ലെന്നുമാണ്‌ ഇവർ പ്രചരിപ്പിക്കുന്നത്‌. ഓണം പോലെയുള്ള ആഘോഷങ്ങളോട്‌ ക്രൈസ്തവർക്കുണ്ടാകേണ്ട സമീപനം എന്തായിരിക്കണമെന്ന്‌ സൂചിപ്പിക്കുന്നതിനു മുൻപ്‌ ഇതരമതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച്‌ കത്തോലിക്കാസഭ എന്താണ്‌ പഠിപ്പിക്കുന്നത്‌ എന്നറിയേണ്ടത്‌ ആവശ്യമാണ്‌.

1. ഇതരമതങ്ങളുമായുള്ള ബന്ധം
ഇതരമതങ്ങളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൌൺസിലിന്റെ പ്രധാനപഠനങ്ങൾ താഴെ പ്രതിപാദിക്കുന്നവയാണ്‌.

  1. മറ്റു മതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാസഭ തിരസ്ക്കരിക്കുന്നില്ല. മറ്റു മതങ്ങളിലെ പല പ്രവർത്തനരീതികളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ നിന്നു വൃതൃസ്തമാണെങ്കിലും സഭ അവയെല്ലാം ആത്മാർത്ഥമായ ബഹുമാനത്തോടെയാണ്‌ നിരീക്ഷിക്കുന്നത്‌. കാരണം സർവ്മനുഷ്യരേയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്‌ (അക്രൈസ്തവമതങ്ങൾ 2).
  2. സഭാതനയർ ഇതരമതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടുകുടെ വിശ്വാസത്തിനും (ക്രിസ്തീയജീവിത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട്‌ സംഭാഷണത്തിലും സഹകരണത്തിലും ഏർപ്പെടണം. ഇതരമതങ്ങളിലുള്ള ആദ്ധ്യാത്മികവും ധാർമ്മികവുമായ നന്മകളും സാമുഹൃസാംസ്‌ കാരികമുല്യങ്ങളും അംഗീകരിച്ച്‌ പരിരക്ഷിക്കുകയും സമൃദ്ധമാക്കുകയും ചെയ്യണം (അക്രൈസ്ത വമതങ്ങൾ 2),
  3. ജാതി, മതം, വർണ്ണം, ജീവിതനിലവാരം എന്നിവയുടെ പേരിൽ മനുഷ്യനോട്‌ വിവേചനം കാണി ക്കുന്നതിനെയും മനുഷ്യനെ ഞെരുക്കുന്നതിനെയും സഭ അപലപിക്കുന്നു. ഇതരമതസ്തരുടെ ഇട യിൽ സൌഹൃദം പുലർത്തുക; എല്ലാ മനുഷ്യരോടും സമാധാനത്തിൽ ജീവിക്കാൻ യത്നിക്കുക. അ പ്പോഴാണ്‌ ക്രൈസ്തവർ യഥാർത്ഥത്തിൽ സ്വർഗീയപിതാവിന്റെ പുര്തരായിത്തീരുന്നത്‌ (അക്രരൈസ്‌ തവമതങ്ങൾ 5).
  4. ഇതരമതസ്തരുടെ രക്ഷയെക്കുറിച്ച്‌ കൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു. സകല മനുഷ്യരും രക്ഷ പ്രാപിക്കണമെന്നതാണ്‌ ദൈവത്തിന്റെ അഭിലാഷം. സ്വന്തംകുറ്റം കൂടാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതേസമയം ആത്മാർത്ഥഹൃദയ ത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരു മനസ്സ്‌ (പസാദവരത്തിന്റെ പ്രചോദനങ്ങൾക്കനുസൃതമായി നിറവേറ്റാൻ പരിരശമിക്കുകയും ചെയ്യുന്ന വർക്ക്‌ നിതൃരക്ഷ പ്രാപിക്കാം (തിരുസ്സഭ 16).
  5. സകല മനുഷ്യരും ക്രിസ്തുവിന്റെ രക്ഷാകര രഹസ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌ എന്ന്‌ കൗൺസിൽ പഠിപ്പിച്ചു. ക്രിസ്തു മരിച്ചത്‌ എല്ലാവർക്കും വേണ്ടിയാണ്‌. എല്ലാ മനുഷ്യർക്കും പെസഹാരഹസ്യവുമായി സംയോജിക്കാനുള്ള സാദ്ധ്യത പരിശുദ്ധാത്മാവ്‌ നൽകുന്നുണ്ട്‌ (സഭ ആധുനിക ലോകത്തിൽ 22)

2. ഇതരമതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവയിൽതന്നെ രക്ഷാകരമാണോ?
മറ്റു മതങ്ങളോട തുറവിയുടെ മനോഭാവമാണ്‌ കത്തോലിക്കാസഭയ്ക്കുള്ളതെങ്കിലും മറ്റു മതങ്ങളിലെ അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവയിൽതന്നെ രക്ഷാകരമാണെന്നോ രക്ഷയ്ക്ക്‌ ക്രിസ്തുവും സഭയും ആവശ്യമില്ലെന്നോ സഭ പഠിപ്പിച്ചിട്ടില്ല. മറ്റു മതങ്ങളിൽ സുവിശേഷത്തിനു വിരുദ്ധമല്ലാത്ത കാര്യങ്ങൾക്കു മാത്രമാണ് രക്ഷാകരമുല്യമുള്ളത്‌. മറ്റു മതങ്ങളിലുള്ള രക്ഷാകരമുല്യത്തിന്റെ സ്രോതസ്സും ക്രിസ്തു തന്നെയാണ്‌.

എല്ലാ മതങ്ങളും ഒരുപോലെ രക്ഷാദായകങ്ങളാണെന്ന്‌ കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല. അക്രൈസ്തവമതങ്ങളിൽപെട്ടവർക്കും നിതൃരക്ഷ സാധ്യമാണെന്ന പ്രബോധനത്തിന്‌ എല്ലാ മതങ്ങളും ഒരുപോലെയാണെന്ന്‌ അർത്ഥമില്ല (ഏഷ്യയിലെ സഭ 20).

യേശുക്രിസ്തുവിലൂടെയല്ലാതെ ആർക്കും ദൈവവുമായി കൂട്ടായ്മയിലാകാൻ സാദ്ധ്യമല്ല. മറ്റെല്ലാ മധ്യസ്ഥരും അവരുടെ മധ്യസ്ഥതയും യേശുവിന്റെതന്നെ മധ്യസ്ഥതയിൽനിന്നാണ്‌ അർത്ഥവും മൂല്യവും സ്വീകരിക്കുന്നത്‌. യേശുവിന്റെ മാധ്യസ്ഥൃത്തിനു പകരം നിൽക്കുന്നവയായി ഇവയെ മനസ്സിലാക്കാൻ സാധ്യമല്ല. മറ്റു മാധ്യസ്ഥങ്ങളുടെ രക്ഷാകരമുല്യം അവ യേശുവിന്റെ അനന്യവും ഏകവുമായ മാധ്യസ്ഥത്തിൽ പങ്കുകൊള്ളുന്നതുകൊണ്ടാണ്‌. മറ്റു മധൃസ്ഥരെ യേശുവിനോട്‌ തുലൃതപ്പെടുത്താൻ സാദ്ധ്യമല്ല (രക്ഷകന്റെ മിഷൻ 8),

“യേശുക്രിസ്തുവിന്റെ വെളിപാടിന്‌ പരിമിതവും അപൂർണ്ണവുമായ സ്വഭാവമാണുള്ളതെന്നും അത് മറ്റു മതങ്ങളിൽ കാണുന്നതിന്റെ പൂരകമായിരിക്കാമെന്നുമുള്ള സിദ്ധാന്തം സഭയുടെ വിശ്വാസത്തിനു വിരുദ്ധമാണ്‌. കത്തോലിക്കാവിശ്വാസമനുസരിച്ച്‌ രക്ഷാകരദൈവരഹസ്യത്തിന്റെ പൂർണ്ണമായ വെളിപാട്‌ യേശുക്രിസ്തുവിൽ നൽകപ്പെട്ടിട്ടുണ്ട്. തന്മൂലം യേശുവിന്റെ വാക്കുകളും (പ്രവൃത്തികളും ചരിത്രപരമായ മുഴുവൻ സംഭവവും മാനുഷികയാഥാർത്ഥ്യങ്ങളെന്ന നിലയിൽ പരിമിതങ്ങളാണെങ്കിലും, അവയുടെ കർത്താവ്‌, യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനുമായ മനുഷ്യാവതാരം ചെയ്‌ത വചനത്തിലെ ദൈവികവ്യക്തിയാണ്‌. ഇക്കാരണത്താൽ അവയ്ക്ക്‌ ദൈവത്തിന്റെ രക്ഷാകരമാർഗ്ഗ ങ്ങളുടെ വെളിപാടിന്റെ അന്തിമത്വവും പൂർണ്ണതയും ഉണ്ട്“ (കർത്താവായ യേശു 6).

3. മതാന്തരസംവാദത്തിന്റെ പ്രാധാന്യം
മതാന്തരസംവാദത്തിന്റെ നന്മകൾ സഭ വ്യക്തമായി പഠിപ്പിച്ചിട്ട്‌. “സഭാതനയർ ഇതരമതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടുംകൂടെ വിശ്വാസത്തിനും ക്രിസ്തീയജീവിത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏർപ്പെടണം. ഇതരമതങ്ങളിലുള്ള ആദ്ധ്യാത്മികവും ധാർമ്മികവുമായ നന്മകളും സാമൂഹൃസാംസ്‌കാരികമൂല്യങ്ങളും അംഗീകരിച്ച്‌ പരിരക്ഷിക്കുകയും സമൃദ്ധമാക്കുകയും ചെയ്യണം” (അക്രൈസ്തവമതങ്ങൾ 2).

മനുഷ്യവംശത്തിന്റെ മുഴുവൻ ഐകൃത്തിന്റെ കൂദാശ എന്ന നിലയിൽ എല്ലാ ജനതകളുമായും എല്ലാ കാലത്തും എല്ലാ സ്ഥലത്തും സംവാദത്തിൽ പ്രവേശിക്കാതിരിക്കാൻ സഭക്കു സാദ്ധ്യമല്ല. സഭൈക്യപരമായ സംവാദവും മതാന്തരസംവാദവും സഭയുടെ ഒരു യഥാർത്ഥ വിളിയാണ്‌” (ഏഷ്യയിലെ സഭ 29).

എല്ലാമതവും ഒരുപോലെ സത്യമാണെന്നു പറയുകയല്ല മതാന്തരസംവാദത്തിന്റെ ലക്ഷ്യം. പരസ്പരം അറിയാനും വളർത്താനുമുള്ള ഉപാധി എന്ന നിലയിലാണ്‌ മതാന്തരസംവാദത്തെ മനസ്സിലാക്കേത്‌. യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിൽ ലോകത്തിനും മനുഷ്യവർഗ്ഗം മുഴുവനിലും പൂർത്തിയാക്കിയതും തുടർന്നു വ്യാപരിക്കുന്നതുമായ പ്രവർത്തനങ്ങളെ കണ്ടെത്തൊനും വിശ്വാസത്തിൽ ആഴപ്പെടാനും (ക്രിസ്തുവിന്റെ അനന്യതയെക്കുറിച്ച്‌ കൂടുതൽ അവഗാഹമുള്ളവരാകാനും മതാന്തര സംവാദം സഹായിക്കും. ക്രൈസ്തവസന്ദേശത്തിന്റെ വ്യതിരിക്തങ്ങളായ ഘടകങ്ങളെ കൂടുതൽ വ്യക്തമായി കാണാൻ ഇതു സഹായിക്കും. “മതാന്തരസംവാദം പരസ്പരമുള്ള അറിവിനെയും സമ്പത്തിനെയും പരിപോഷിപ്പിക്കുന്ന മാർഗ്ഗം എന്ന നിലയ്ക്ക്‌ സഭയുടെ ലോകത്തിലുള്ള സുവിശേഷ്പ്രഘോഷണത്തിന്‌ വിരുദ്ധമായ ഒന്നല്ല, തീർച്ചയായും മതാന്തരസൗഹൃദശ്രമങ്ങൾ പ്രേഷിതപ്രവർത്തനത്തിന്റെ മാറ്റി നിർത്താനാവാത്ത രൂപമാണ്‌” (രക്ഷകന്റെ മിഷൻ 55),

മതാന്തരസംവാദം പ്രഘോഷണത്തിലേക്കു നയിക്കുന്നതാകണം. മറ്റു മതങ്ങളും ക്രിസ്തുമതവും തമ്മിലുള്ള വ്യത്യാസങ്ങളെ തിരിച്ചറിയാനും അവയിലെ നന്മകളെ മനസ്സിലാക്കാനും സാധി ക്കണം. മറ്റു മതപാരമ്പര്യങ്ങളിലെ എല്ലാ ഘടകങ്ങളും സ്വീകാര്യമാണെന്നർത്ഥമില്ല (സംവാദവും പ്രഘോഷണവും 31).

എല്ലാ മതങ്ങളും ഒരുപോലെ രക്ഷാദായകങ്ങളാണെന്ന്‌ കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല. അക്രൈസ്തവമതങ്ങളിൽപെട്ടവർക്കും നിതൃരക്ഷ സാദ്ധൃമാണെന്ന പ്രബോധനത്തിന്‌ എല്ലാ മതങ്ങളും ഒരുപോലെയാണെന്ന്‌ അർത്ഥമില്ല. സ്വന്തം മതത്തിൽ ആഴമേറിയ വിശ്വാസവും ബോദ്ധ്യവുമുള്ള വൃക്തികൾ തമ്മിലാണ്‌ മതാന്തരസംവാദത്തിൽ ഏർപ്പെടേണ്ടത്‌. അതുകൊടുതന്നെ ആഴമേറിയ വിശ്വാസം സ്വന്തം മതതത്വങ്ങളിൽ ഉണ്ടാകുന്നത്‌ ഒരിക്കലും മതാന്തരസംവാദത്തിന്‌ എതിരല്ല. “യേശു ക്രിസ്തുവിനെപ്പറ്റി അക്രൈസ്തവരോട്‌ പ്രഘോഷിക്കുന്നതിൽനിന്നു മാറിനിൽക്കാനുള്ള ക്ഷണമല്ല ഇതരമതങ്ങളോടുള്ള ആദരവും ബഹുമാനവും സഹവർത്തിത്വവും കൊണ്ട് അർത്ഥമാക്കുന്നത്‌ (ഏഷ്യയിലെ സഭ 20).

വിവിധ മതപാരമ്പര്യങ്ങൾക്ക്‌ ദൈവത്തിൽനിന്നു വരുന്ന മതാത്മക ഘടകങ്ങളു. പരിശുദ്ധാത്മാവ്‌ മനുഷ്യഹൃദയങ്ങളിലും ജനതകളുടെ ചരിത്രത്തിലും സംഭവിപ്പിക്കുന്നവയാണവ. മറ്റു മതങ്ങളുടെ ചില പ്രാർത്ഥനകൾക്കും അനുഷ്ഠാനങ്ങൾക്കും സുവിശേഷത്തിനുള്ള ഒരുക്കത്തിന്റെ ധർമ്മമുണ്ടായേക്കാം. എന്നു കരുതി സഭയെ മറ്റു മതങ്ങളെപ്പോലെ രക്ഷയുടെ ഒരു മാർഗ്ഗമായി മാത്രം കാണുന്നത്‌ ശരിയല്ല, മറ്റു മതങ്ങളെ സഭയുടെ പൂരകങ്ങളായിട്ടോ സഭയോടു സത്താപരമായി തുല്യതയുള്ളവയായിട്ടോ കാണുന്നത്‌ കത്തോലിക്കാവിശ്വാസത്തിനു വിരുദ്ധമാണ്‌ (കർത്താവായ യേശു 21).

മതാന്തരസംവാദവും വിജാതീയരുടെയിടയിലുള്ള പ്രേഷിതപ്രവർത്തനവും എല്ലാക്കാലത്തുമെന്നപോലെ ഇന്നും പ്രസക്തമാണ്‌, അത്യാവശ്യവുമാണ്‌. മതാന്തരസംവാദം സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ വിജാതീയർക്കായുള്ള സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്‌. മാതാന്തരസംവാദത്തിലെ ഒരു മുൻവ്യവസ്ഥയായ സമത്വം, സൈദ്ധാന്തികമായ ഉള്ളടക്കത്തിന്റെ സമത്വത്തെയല്ല, സംഭാഷണത്തിൽ ഏർപ്പെടുന്നവരുടെ വ്യക്തിപരമായ മഹത്വത്തിന്റെ സമത്വത്തെയാണ്‌ ഉദ്ദേശിക്കുന്നത്‌. മനുഷ്യനായിത്തീർന്ന ദൈവമായ യേശുക്രിസ്തുവിന്റെ സ്ഥാനം മറ്റു മതസ്ഥാപകരുടെ സ്ഥാനത്തോടു തുല്യമാണെന്ന്‌ അതുകൊണ്ടർത്ഥമാക്കുന്നില്ല (കർത്താവായ യേശു 22)

4. ഓണം ഒരു സാംസ്കാരിക ആഘോഷം
ഓണം ഒരു സാംസ്കാരിക ആഘോഷമായാണ്‌ കേരളീയർ മനസ്സിലാക്കുന്നത്‌. ഏതെങ്കിലും ഒരു മതവിശ്വാസത്തിന്റെ ആഘോഷമായി മനസ്സിലാക്കിയിട്ടില്ല ക്രൈസ്തവർ ഇത്‌ ആഘോഷിക്കുന്നതും. ഓണവുമായി ബന്ധപ്പെട്ട നമ്മുടെ നാട്ടിലുള്ള ഓണസദ്യയും ഓണക്കളികളും പൂക്കളങ്ങളും വടംവലി മുതലായ മത്സരങ്ങളും പുലിക്കളിയും എല്ലാം ഈ സംസ്‌കാരിക ആഘോഷത്തിന്റെ ഭാഗം തന്നെയാണ്‌. മനുഷ്യർ തമ്മിൽ സ്നേഹവും സൗഹൃദവും സന്തോഷവും പ്രകടിപ്പിക്കുന്ന ഒരു ആഘോഷം എന്നതിനപ്പുറത്തേക്ക്‌ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു വ്യാഖ്യാനം ക്രൈസ്തവർ ഓണത്തിന്‌ നൽകുന്നില്ല. അതുകൊണ്ടുതന്നെ ഒരു സാംസ്കാരിക ആഘോഷം എന്ന രീതിയിൽ ഓണം ആഘോഷിക്കുന്നത്‌ തെറ്റാണെന്ന്‌ പറയാൻ സാധിക്കുകയില്ല. മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഓണാഘോഷത്തെ കാണാൻ നമുക്ക്‌ സാധിക്കട്ടെ. വിശ്വാസ സംബന്ധമായ ഒരു വ്യാഖ്യാനവും ക്രൈസ്തവർ ഓണാഘോഷത്തിന്‌ നൽകേണ്ടതില്ല. ഒരു സാംസ്കാരിക ആഘോഷം എന്ന നിലയിലാണ്‌ ഇക്കാലമ്രതയും ഓണം നാം ആഘോഷിച്ചിട്ടുള്ളത്‌; ഇനിയും അപ്രകാരമാണ്‌ വേണ്ടത്‌.

ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ ആഘോഷമായിട്ടല്ല, സകല മനുഷ്യരും ആഗ്രഹിക്കുന്ന, സതൃത്തിലും സ്നേഹത്തിലും നീതിയിലും അടിസ്ഥാനമിട്ട മാനവ സമൂഹം വളർത്തിയെടുക്കുന്നതിനുള്ള പ്രചോദനമാണ്‌ ഓണാഘോഷം നമുക്ക്‌ നൽകുന്നത്‌. അതുകൊണ്ടുതന്നെ മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെയും സാഹോദരൃത്തിന്റെയും പ്രതീകമായി ഓണാഘോഷത്തെ നമുക്ക്‌ മനസ്സിലാക്കാം, ആഘോഷിക്കാം.

About Author

കെയ്‌റോസ് ലേഖകൻ