ജീസസ് യൂത്ത് സ്നേഹഭവനത്തിന്റെ വെഞ്ചിരിപ്പ് മേയ് 31-ന്

പറവൂർ : ജീസസ് യൂത്ത് പറവൂർ കോട്ടപ്പുറം സബ്സോൺ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സബ്സോണിന്റെ ആദ്യകാല കോഡിനേറ്ററായ ശ്രീ. ആൻറണി പി.എം. യുടെ ഭവന നിർമ്മാണം പൂർത്തിയാക്കി ജീസസ് യൂത്ത് സുഹൃത്തുക്കൾ സമർപ്പിക്കുന്നു. ഈ സ്നേഹഭവനത്തിന്റെ ഔപചാരിക സമർപ്പണ ചടങ്ങ് മേയ് 31-ന് നടത്തപ്പെടുന്നു.
ആദ്യകാല പ്രവർത്തനങ്ങൾക്ക് ത്യാഗപൂർവ്വമായ പിന്തുണ നൽകി അനേകം യുവജനങ്ങളിലേക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്ന ആൻറണി പി.എം.യ്ക്ക് കൃതജ്ഞതാപൂർവമായ ആദരവായി ജീസസ് യൂത്ത് സമൂഹം സ്നേഹഭവനം സമർപ്പിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭവനനിർമ്മാണത്തിനായി ധനസഹായവും തൊഴിൽസഹായവും നൽകിയ എല്ലാ യുവജന സുഹൃത്തുകൾക്കും സബ്സോൺ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.