സംഗീതസംവിധായകൻ ഹെക്ടർ ലൂയിസിന്റെ പിതാവ് നിര്യാതനായി

സംഗീതസംവിധായകൻ ഹെക്ടർ ലൂയിസിന്റെ പിതാവ് ലാംബർട്ട് ലൂയിസ് (84) നിര്യാതനായി. മൃതശരീരം ഇപ്പോൾ ഹെക്റ്ററിന്റെ ചിറ്റൂരിലുള്ള സഹോദരിയുടെ വീട്ടിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ പച്ചാളത്തെ തറവാട്ടിലേക്ക് കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷ ഇന്ന് വെള്ളി (30/05/25) ഉച്ചതിരിഞ്ഞ് 3:30 ന് ചാത്ത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു.