‘ഈശോയോടൊപ്പം’ കുട്ടികൾക്കായുള്ള ധ്യാനം – 2025

കണ്ണൂർ : കണ്ണൂർ രൂപത മതബോധന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കാൽവരി മിനിസ്ട്രി ഒരുക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം ‘ഈശോയോടൊപ്പം’ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായി മെയ് 19 തിങ്കൾ വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 22 വ്യാഴം വൈകുന്നേരം. 4 മണി വരെ IRC പരിയാരം ധ്യാന കേന്ദ്രത്തിൽ വെച്ച് നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് : 600/- രൂപയായിരിക്കും. NB: ധ്യാനത്തിന് വരുന്നവർ, ബൈബിൾ, നോട്ട്ബുക്ക്, പേന, ബെഡ്ഷീറ്റ് എന്നിവ കൊണ്ടുവരണം. ധ്യാനം ബുക്ക് ചെയ്യുവാനും അന്വേഷണങ്ങൾക്കും വിളിക്കേണ്ട നമ്പർ : +91 80860 69207 , +91 99610 11221 , +91 6235-462603. പരിയാരം മെഡിക്കൽ കോളേജ് അല്ലെങ്കിൽ ഏമ്പേറ്റ് സ്റ്റോപ്പിൽ ബസ്സ് ഇറങ്ങി ഓട്ടോ പിടിച്ച് IRC യിൽ എത്താം.
ഫാ.ലിനോ പുത്തൻവീട്ടിൽ ഡയറക്ടർ, മതബോധന കമ്മീഷൻ, കണ്ണൂർ രൂപത