May 17, 2025
Church Jesus Youth Kairos Media News

SSLC, പ്ലസ് ടു വിജയികൾക്ക് ദീപികയുടെ ‘ആദരം 2025’; ആറു സെന്ററുകളിൽ പരിപാടികൾ

  • May 12, 2025
  • 1 min read
SSLC, പ്ലസ് ടു വിജയികൾക്ക് ദീപികയുടെ ‘ആദരം 2025’; ആറു സെന്ററുകളിൽ പരിപാടികൾ

കൊച്ചി: മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക നടത്തിവരുന്ന പ്രതിഭാപരിചയ പരിപാടിയായ ‘ആദരം’ ഇത്തവണ ‘ആദരം 2025’ എന്ന പേരിൽ അരങ്ങേറുന്നു. SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ ഉദ്ദേശിച്ചുള്ള ഈ ചടങ്ങ് ആറു സെന്ററുകളിലായി സംഘടിപ്പിക്കപ്പെടുന്നതാണ്.

SSLC പരീക്ഷയിൽ മുഴുവൻ A+ (9 A+), പ്ലസ് ടുവിൽ മുഴുവൻ A+ അല്ലെങ്കിൽ കുറഞ്ഞത് 5 A+ മാർക്കുകൾ നേടിയവർക്കും, CBSE/ICSE പരീക്ഷയിൽ 90% മുകളിൽ മാർക്കുകൾ നേടിയവർക്കും ഈ ആദരവ് ലഭിക്കും.

വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് സൗകര്യപ്രദമായ സെന്റർ തിരഞ്ഞെടുക്കാമെന്നും തിയതി പിന്നീട് അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ QR കോഡ് സ്കാൻ ചെയ്യുകയോ അല്ലെങ്കിൽ https://tinyurl.com/deepika-aadaram25 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്നും ദീപിക റെസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് അറിയിച്ചു.

About Author

കെയ്‌റോസ് ലേഖകൻ