May 19, 2025
Church Jesus Youth Kairos Media News

ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തെ ആസ്പദമാക്കി പഠന ശിബിരം – 2025

  • May 6, 2025
  • 1 min read
ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തെ ആസ്പദമാക്കി പഠന ശിബിരം – 2025

എറണാകുളം : പാസ്റ്ററൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും പുതിയ ചാക്രിക ലേഖനമായ ‘അവൻ നമ്മെ സ്നേഹിച്ചു’ എന്നതിനെ ആസ്പദമാക്കി പഠന ശിബിരം സംഘടിപ്പിക്കുന്നു. 2025 മെയ് 17-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തപ്പെടുന്ന ശിബിരം വൈദികർക്കും, സിസ്റ്റേഴ്സിനും, അല്‌മായർക്കും ഏറെ പ്രയോജനകരമാവും.

ശിബിരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർക്കെല്ലാം പാസ്റ്ററൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്ററൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ ഓഫ് സ്റ്റഡീസായ ഫാ. ടോണി കോഴി മണ്ണിലുമായി 9447441109 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

About Author

കെയ്‌റോസ് ലേഖകൻ