നഴ്‌സിംഗ് മേഖലയിലെ മാധ്യമ സാന്നിധ്യത്തിന് അംഗീകാരം : “Nursing Presence in Media Award 2025” ശ്രീ. ജോബി ബേബിക്ക്

കോട്ടയം : നഴ്സുമാരുടെ ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (TNAI) കേരളഘടകം നൽകുന്ന “Nursing Presence in Media Award 2025” ഈ വർഷം ബ്ലോഗറും ഏഷ്യാനെറ്റ് ന്യൂസ്, CNXN TV കുവൈറ്റ് റിപ്പോർട്ടറുമായ ശ്രീ . ജോബി ബേബിക്ക് (രജിസ്റ്റേർഡ് നേഴ്സസ് ,നാഷണൽ ഗാർഡ് ഹോസ്‌പിറ്റൽ, കുവൈറ്റ് ആരോഗ്യ മന്ത്രാലയം )നൽകാൻ തീരുമാനിച്ചു .പതിനായിരം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മെയ് 2-ന് കോട്ടയത്ത് ഫ്ലോറൽ പാലസ് ഹോട്ടലിൽ നടക്കുന്ന TNAI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുരസ്‌കാരദാനം നടക്കും.