ജീസസ് യൂത്ത് ഫോർമേഷൻ ഡയറക്റ്റർ മനോജ് സണ്ണിയുടെ പിതാവ് പ്രൊഫ. സണ്ണി തോമസ് നിര്യാതനായി.

ദ്രോണാചാര്യ അവാർഡ് ജേതാവും മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമാണ്. 1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. ലോക ചാമ്പ്യൻഷിപ്പ്, ഒളിമ്പിക്സ് , ഏഷ്യൻ ഗെയിംസ് എന്നിവയുൾപ്പെടെ വിവിധ ടൂർണമെന്റുകളിൽ നിന്ന് ഇന്ത്യ 108 സ്വർണ്ണവും 74 വെള്ളിയും 53 വെങ്കലവും നേടി.
കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി. പ്രൊഫ. ജോസമ്മ സണ്ണിയാണ് ഭാര്യ.
ശവസംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കും.