വൈകിയെത്തിയ ദൈവവിളി

മുപ്പത്തിമൂന്നാം വയസ്സിലാണ് ബർഗോളിയോ പൗരോഹിത്യം സ്വീകരിച്ചത്. ദൈവവഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത് 21-ാം വയസ്സിലും, ബ്യൂനസ് ഐറിസിലെ സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ശ്വാസകോശത്തിലൊന്നിന്റെ പകുതിയോളം ചെറുപ്പത്തിൽ രോഗത്തെത്തുടർന്ന് നീക്കം ചെയ്തിരുന്നു.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിക്കഴിഞ്ഞ് പൗരോഹിത്യമാണു തൻ്റെ ജീവിതവഴിയെന്നു തീരുമാനിച്ച ബർഗോളിയോയ്ക്ക് പ്രായക്കൂടു തൽ ഒന്നിനും തടസ്സമായില്ല. 1969 ഡിസംബർ 13ന് വൈദികനായി. ഈശോസഭ വൈദികനായ അദ്ദേഹം നാലു വർഷത്തിനകം സഭയുടെ പ്രാദേശിക തലവനായി.
1973 മുതൽ 79 വരെ അർജന്റീനയിലെ ജസ്വിറ്റ് സഭയുടെ പ്രൊവിൻഷ്യൽ ആയ അദ്ദേഹം പിന്നീടു ജർമനിയിൽ ഉപരിപഠനത്തിനായി പോയി. 1992ൽ ബ്യൂനസ് ഐറിസിൻ്റെ സഹായമെത്രാനായി.
1998ൽ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പുമായി. അർജന്റീനയിലെ പൗരസ്‌ത്യ സഭകളുടെ ചുമതലയും ഇതോടൊപ്പം അദ്ദേഹത്തിനു ലഭിച്ചു.
2001 ഫെബ്രുവരി 21ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾ സ്ഥാനം നൽകി. റോമൻ കുരിയയിൽ വിവിധ പദവികളും വഹിച്ചു.