മറഡോണയോട് ഒരു ചോദ്യം – ഏതാണ് ? ആ കൈ

ഏതൊരു അർജൻറീനക്കാരെയും പോലെ ഫുട്ബോളിനെ സ്നേഹിച്ചിരുന്ന മാർപാപ്പ 12-ാം വയസുവരെ ഫുട്ബോൾ കളിച്ചിരുന്നു. ബ്യൂനസ് ഐറിസിലെ സാൻ ലോറൻസോ : ക്ലബ്ബിന്റെ ആരാധകനായിരുന്ന അദ്ദേഹത്തിന് ക്ലബിൽ അംഗത്വം ലഭിച്ചിരുന്നു. ഫ്രാൻസിസ് മാർപാ പ്പയ്ക്കൊപ്പും ചെറുപ്പകാലത്ത് താനും തെരുവ് ഫുട്ബോൾ കളിച്ചിട്ടുണ്ടാകാമെന്ന് അർജന്റീനയുടെ ഇതിഹാസ താരം ആൽഫ്രഡോ ഡി സ്റ്റെഫാനോ അഭിപ്രായപ്പെട്ടിരുന്നു. ഒരിക്കൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ അതിഥിയായെത്തിയ ഡിയേഗോ മറഡോണയോട് അദ്ദേഹം ചോദിച്ചു: : ഏതാണ് തെറ്റു ചെയ്ത ആ കൈ ?
1986 പുരുഷ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീന 1-൦ നേടിയത് മറഡോണ കൈകൊണ്ടു തട്ടിയിട്ട ഗോൾ വഴിയാണെന്ന വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റിയായിരുന്നു ആ ചോദ്യം. “ദൈവത്തിന്റ കൈ’ കൊണ്ടാണു താൻ ഗോൾ നേടിയതെന്നു മറഡോണ പിൽക്കാലത്തു വെളിപ്പെടുത്തിയിരുന്നു. എന്നാൽ മാർപാപ്പയുടെ ചോദ്യത്തിന് മറഡോണ എന്തു മറുപടിയാണു നൽകിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
അർജന്റീനയുടെ ദേശീയ വിനോദമായ ടാംഗോ നൃത്തവും കൗ മാരകലത്ത് മാർപാപ്പയെ ആകർഷിച്ചിരുന്നു. ആഡ ഫാൽക്കൺ എന്ന ടാംഗോ താരം പെട്ടന്നു നത്തം ഉപേക്ഷിച്ച് കന്യാസ്ത്രീയായത് അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചിരുന്നു.