സംസ്ഥാന സർക്കാരിൻ്റെ സ്നേഹപൂർവം പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന സാമ്പത്തിക സഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ്, അപേക്ഷിക്കാനവസരം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31.
2023-24 അധ്യയന വർഷത്തെയ്ക്കുള്ള അപേക്ഷകൾ സ്ഥാപന മേധാവി മുഖാന്തിരം ഓൺലൈനായാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.സ്ഥാപന മേധാവികൾ മുഖേനെ അയയ്ക്കുന്ന അപേക്ഷകൾ മാത്രമേ, ആനുകൂല്യത്തിനായി പരിഗണിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com