വൗ, ഇത് ഞാൻ എടുത്തോട്ടെ?
സിംഗപ്പൂർ: കുട്ടികൾക്കായുള്ള കെയ്‌റോസ് ബഡ്‌സ് ആദ്യമായി കണ്ടപ്പോൾ സിംഗപ്പൂർ ആർച്ചുബിഷപ്പായ കാർഡിനാൾ വില്യം ഗോയുടെ പ്രതികരണമാണ്. എത്ര മനോഹരമായാണ് നിങ്ങൾ ഇത് ചെയ്തിരിക്കുന്നത്. തീർച്ചയായും ഇതു കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. കുട്ടികൾക്കുള്ള ധ്യാനം നടത്താൻ വേണ്ട കാര്യങ്ങൾ ഇതിലുണ്ട് എന്ന് പറഞ്ഞ് കർദിനാൾ ആശംസകൾ നേർന്നു.
ബഡ്സിലെ മനഹാരമായ കാർട്ടൂൺ ചിത്രങ്ങൾ കണ്ടപ്പോൾ തന്റെ കുട്ടിക്കാലത്തു വായിച്ച കാർട്ടൂൺ ചിത്രകഥകളെ കുറിച്ചു കർദിനാൾ വാചാലനായി. തന്റെ ദൈവവിളിയുടെ പ്രചോദനം ഇത്തരം മാഗസിനുകളുടെ വായനയായിരുനെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
സിംഗപ്പൂർ ജീസസ്സ് യൂത്ത് നേതാക്കൾക്ക് നൽകിയ പ്രത്യേക സന്ദർശനത്തിലിടയിലാണ് കർദിനാൾ വില്യമിന് Kairos Buds ചീഫ് എഡിറ്ററും ജീസസ് യൂത്ത് ഇൻ്റർനാഷണൽ കൗൺസിൽ അംഗവും ആയ നോബിൻ ജോസ് കെയ്‌റോസ് ബഡ്‌സ് സമ്മാനിച്ചത്. ഇതിനു മുൻപ് കെയ്‌റോസ് ഗ്ലോബൽ ആദ്യമായി കണ്ടപ്പോഴും പിതാവിന്റെ പ്രതികരണം ഏറെ പ്രോത്സാഹജനകമായിരുന്നു. ഗ്ലോബൽ മാസികയിലെ ജീവിക്കുന്ന ക്രിസ്തു സാക്ഷികളുടെ അനുഭവങ്ങൾ വളരെ പ്രചോദനം ആണെന്ന് അന്ന് പിതാവ് അഭിപ്രായപെട്ടിരുന്നു. ജീസസ് യൂത്ത് മുന്നേറ്റം വാർത്തെടുക്കുന്ന ജീവിക്കുന്ന വിശുദ്ധരെ ലോകം കെയ്‌റോസ് മാസികകളിലൂടെ വായിച്ചറിയുന്നു എന്നത് കെയ്‌റോസ് ടീമിന് എന്നും സന്തോഷം തരുന്ന കാര്യം ആണ്.
കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും അവർക്ക് വേണ്ട ശുശ്രൂഷകൾ കൂടുതൽ വ്യാപിപ്പിക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു. സിംഗപ്പൂർ നാഷണൽ ടീം കോർഡിനേറ്റർ അജി ജോർജിൻ്റെ നേതൃത്വത്തിൽ പതിനാല് പേരാണ് കൂടികാഴ്ചയിൽ പങ്കെടുത്തത്.