വത്തിക്കാൻ: ജനങ്ങൾക്ക് സത്യസന്ധവും കൃത്യവുമായ വിവരങ്ങളും, വിദ്യാഭ്യാസവും, ഉയർന്ന നിലവാരമുള്ള വിനോദവും നൽകി അവരെ സേവിക്കുക എന്നതാണ് പൊതു മാധ്യമത്തിന്റെ പ്രാഥമിക ദൗത്യമെന്നു ഫ്രാൻസിസ് മാർപാപ്പ.
ഇറ്റാലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനായ RAI-റേഡിയോ ടെലിവിഷൻ ഇറ്റാലിയാനയുടെ റേഡിയോ ലോഞ്ചിൻ്റെ നൂറാം വാർഷികവും അതിൻ്റെ ആദ്യ പബ്ലിക് ടിവി ചാനലിൻ്റെ 70-ാം വാർഷികവുമായി ബന്ധപെട്ടു തന്നെ സന്ദർശിക്കാൻ എത്തിയ മാനേജർമാരോടും ജീവനക്കാരോടും സംസാരിക്കുകയായിരുന്നു മാർപാപ്പ.
കഴിഞ്ഞ പതിറ്റാണ്ടുകളായി ഇറ്റാലിയൻ സമൂഹത്തിൽ സംഭവിച്ച സാംസ്കാരിക മാറ്റങ്ങളുമായി RAI യുടെ ചരിത്രം വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തൻ്റെ പ്രസംഗത്തിൽ കുറിച്ചു. മാധ്യമങ്ങൾക്ക് വ്യക്തിത്വങ്ങളെ നല്ലതോ ചീത്തയോ ആയി സ്വാധീനിക്കാൻ കഴിയും. പരിശുദ്ധ പിതാവ് കൂട്ടിചേർത്തു.
സത്യം അന്വേഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
ആശയവിനിമയം സമൂഹത്തിനുള്ള മാധ്യമങ്ങളുടെ സമ്മാനമാണ്. അത് സത്യസന്ധവും ബഹുസ്വരവുമായ വിവരങ്ങൾക്ക് കടപ്പെട്ടിരിക്കുന്നു.
വിവരങ്ങളുടെ മേഖലയിൽ, സേവനം പ്രധാനമായും ഉദാഹരണത്തിന് വ്യാജവാർത്തകളുടെ വ്യാപനത്തെ ചെറുക്കുക എന്നിവയാണ്.
സത്യം ‘സിംഫണിക് ആയിരിക്കണം
സത്യം ‘സിംഫണിക്’ ആണെന്നും എപ്പോഴും സ്വന്തം ആശയം മാത്രം വിളിച്ചുപറയുന്നതിനുപകരം – ഒരു ഗായകസംഘത്തിലെന്നപോലെ – വൈവിധ്യമാർന്ന ശബ്‌ദങ്ങൾ കേൾക്കാൻ പഠിക്കുന്നതിലൂടെയാണ് അത് ഏറ്റവും മികച്ചത് ആകുന്നത്. തെറ്റിദ്ധരിപ്പിക്കുന്നതോ, തരംതാഴ്ത്തുന്നതോ ആയ വിശേഷങ്ങളാണെങ്കിൽ അത് ഒഴിവാക്കുക. മാർപാപ്പ കൂട്ടിച്ചേർത്തു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്