ഒമാനിൽ, മസ്കറ്റിൽ ഉള്ള ഗാല ദേവാലയത്തിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നോമ്പുകാലത്തിലെ വലിയ ആഴ്ചയിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി ഡോളറോസ എന്ന പേരിൽ ഇരുപതു മിനിറ്റ് ദൈർഘ്യമുള്ള ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ഒരു ദൃശ്യാവിഷ്കാരം നടത്തി. ഓശാന ദിനത്തിൽ വൈദികരുടെയും ഇടവകജനങ്ങളുടെയും മുൻപാകെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹൃദയസ്പർശിയായ ഈ ദൃശ്യവിഷ്കാരത്തിന് നേതൃത്വം നൽകിയത് ഗാല ഇടവക ജീസസ് യൂത്തിലെ യുവജനങ്ങളും കുടുംബങ്ങളും ആയിരുന്നു. ഇടവകയിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ചെയ്ത ഈ പുതിയ സാരംഭം ഇടവക ജനങ്ങൾക്ക് പീഡാനുഭവ ആഴ്ചയിലേക്കു ആത്മീയമായി ഒരുങ്ങുന്നതിന് വളരെ സഹായകമായി. നിങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തതെന്നും കണ്ണുനനയാതെ ഈ കാഴ്ചകൾ കണ്ടുതീർക്കാനാവില്ലെന്നും ഇടവക വികാരിയും ജീസസ് യൂത്ത ചാപ്ലൈനുമായ ഫാ.ജോർജ്ജ് വടക്കൂട് Ofm Cap അഭിപ്രായപ്പെട്ടു. കുട്ടികളും യുവജനങ്ങളുടെ ഏതാണ്ട് അൻപതോളം ആളുകൾ ഈ കലാവിരുന്നിനു നേതൃത്വം നൽകി. ഈ വർഷം ഒമാനിൽ ജീസസ് യൂത്ത് ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷിക്കുകയാണ്.