January 22, 2025
Jobs & Career Youth & Teens

ജാമിയ മില്ലിയ ഇസ്ലാമിയയിൽ പഠിക്കണോ?

  • March 22, 2024
  • 1 min read
ജാമിയ മില്ലിയ ഇസ്ലാമിയയിൽ പഠിക്കണോ?

രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഒന്നായ ജാമിയ മില്ലിയ ഇസ്ലാമിയയിൽ പഠിക്കണോ? ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർവകലാശാലയാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ. ഉർദുവിലും അറബിക്കിലും ജാമിയ എന്ന വാക്കിന്റെ അർത്ഥം, സർവകലാശാല എന്നും മില്ലിയ എന്ന വാക്കിന്റെ അർത്ഥം, ദേശീയ എന്നുമാണ്‌. ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ്. ഈ സർവകലാശാലക്ക് കീഴിൽ മറ്റൊരിടത്തും കലാലയങ്ങളില്ല.

മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നിവരുടെ നേതൃത്വത്തിൽ, 1920 ലാണ്‌ ജാമിഅ മില്ലിയ്യ സ്ഥാപിതമായത്. 1988 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ജാമിയ മില്ലിയ ഇസ്ലാമിയ, കേന്ദ്ര സർവ്വകലാശാലയായി മാറുകയായിരുന്നു. അലീഗഢിലാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെ ജാമിഅ നഗറിലേക്ക് മാറി.

രാജ്യത്തെ പ്രമുഖ സർവകലാശാലകളിലൊന്നായ ജാമിയ മില്ലിയ ഇസ്ലാമിയ (JMI) ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. 2024-25 സെഷനിലേക്കുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ ഷെഡ്യൂൾ പിന്നീട് അറിയിക്കുന്നതാണ്.

യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ, മാർച്ച് 30 വരെ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 25 മുതൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ നടത്തും. ഓരോ പ്രോഗ്രാമിനോ പ്രോഗ്രാമുകളുടെ ഗ്രൂപ്പിനോ (സംയുക്ത പ്രവേശന പരീക്ഷയോട് കൂടി) ഓരോ വിദ്യാർത്ഥിയും ഒരു ഫോം മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. ഒരേ പ്രോഗ്രാമിന് ഒരു വിദ്യാർത്ഥി, ഒന്നിലധികം ഫോം സമർപ്പിച്ചാൽ പ്രസ്തുത അപേക്ഷ അസാധുവാകും.

ഓർത്തിരിക്കേണ്ട പ്രധാന തീയതികൾ

1.രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: മാർച്ച് 30
2.പ്രവേശന പരീക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രിൽ 25 മുതൽ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.jmicoe.in https://jmi.ucanapply.com

തയാറാക്കിയത് : ഡോ.ഡെയ്സൻ പാണേങ്ങാടൻ
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ
daisonpanengadan@gmail.com

About Author

കെയ്‌റോസ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *