January 22, 2025
Church News

കു​വൈ​ത്ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന് പു​തി​യ നേ​തൃ​ത്വം

  • April 3, 2024
  • 0 min read
കു​വൈ​ത്ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന് പു​തി​യ നേ​തൃ​ത്വം

കു​വൈ​ത്ത് സി​റ്റി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കു​വൈ​ത്തി​ലെ വി​വി​ധ രൂ​പ​ത പ്ര​വാ​സി അ​പ്പ​സ്ത​ലൈ​റ്റ്ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ കു​വൈ​ത്ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ​വ​ന്നു. മ​രീ​നാ ജോ​സ​ഫ് ആണ് പ്രസിഡണ്ട്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഒ​രു വ​നി​ത ആ​ദ്യ​മാ​യാണ് ഈ ക​ത്തോ​ലി​ക്ക അ​ല്മാ​യ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെടുന്നത്. അഞ്ച് പെൺമക്കളുടെ അമ്മയായ മെറീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിൽ വിശ്വാസ പരിശീലന അധ്യാപികയും ആരാധനാക്രമ ഗായകസംഘം അംഗവുമാണ്. ജോസഫ് ദേവസിയാണ് ഭർത്താവ്.

മറ്റു ഭാരവാഹികൾ: റോ​യി ചെ​റി​യാ​ൻ (ജ​ന.​സെ​ക്ര), അ​നൂ​പ് ജോ​സ് (ട്ര​ഷ), സു​നി​ൽ സോ​ണി (വൈ. ​പ്ര​സി), മാ​ത്യു (ജോ.​സെ​ക്ര), നി​ബി​ൻ ഡൊ​മി​നി​ക് (ജോ.​ട്ര​ഷ), ജേ​ക്ക​ബ് ആ​ൻ​റ​ണി (ഓ​ഫീ​സ് സെ​ക്ര), റോ​യി ജോ​ൺ(​പി.​ആ​ർ.​ഒ), മാ​ർ​ട്ടി​ൻ ജോ​സ് (ക​ൾ​ച​റ​ൽ. ക​ൺ), ജി​ൻ​സി ബി​നോ​യ് (ആ​ർ​ട്സ് ക​ൺ), ജ​യ്സ​ൺ (സോ​ഷ്യ​ൽ. ക​ൺ), ജോ​സ​ഫ് മൈ​ക്കി​ൾ (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഡി​നേ​റ്റ​ർ), ഷി​ൻ​സ്(​നാ​ഷ​ന​ൽ കോ​ഡി​നേ​റ്റ​ർ), ആ​ന്റൊ മാ​ത്യു (ജ​ന​റ​ൽ കോ​ഡി​നേ​റ്റ​ർ), അ​ജു തോ​മ​സ് (മീ​ഡി​യ കോ​ഡി​നേ​റ്റ​ർ), ജോ​സ​ഫ്, വി​നോ​യ്, റി​നു, ബി​നോ​ജ് (സോ​ഷ്യ​ൽ ക​മ്മി​റ്റി മെം​ബ​ർ), ബി​നോ​യി, റോ​ജി​ൻ, സ​ജി (ആ​ർ​ട്സ് ക​മ്മി​റ്റി മെം​ബ​ർ), ആ​ൻ​റ​ണി, വ​ർ​ക്കി​ച്ച​ൻ, ബി​ജു അ​ഗ​സ്റ്റി​ൻ (ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി അം​ഗം), ബെ​ന്നി പു​ത്ത​ൻ (ചീ​ഫ് ഓ​ഡി​റ്റ​ർ), ജിം​സ​ൺ മാ​ത്യു (ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ).

യോ​ഗ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ് ആ​ന്റോ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പോ​ൾ പാ​യി​ക്കാ​ട്ട്, ബെ​ന്നി പു​ത്ത​ൻ, ജോ​സ് തോ​മ​സ് ഇ​ല​ഞ്ഞി​ക്ക​ൽ, ബി​നോ​യ് വ​ർ​ഗീ​സ്, ജേ​ക്ക​ബ് ആ​ന്റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​നു ജേ​ക്ക​ബ് റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ ആ​യി​രു​ന്നു.

About Author

കെയ്‌റോസ് ലേഖകൻ