കിടിലൻ പ്രമോഷനുമായി കെയ്‌റോസ് സമ്മർ ബ്ലാസ്റ്റ് 2024
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കെയ്‌റോസ് പ്രമോഷൻ പ്ലാനുമായി കെയ്‌റോസ് ബ്ലാസ്റ്റ് 2024. ഇതുപ്രകാരം വരിക്കാരാവുന്നവർക്ക് 600 രൂപ വിലയുള്ള മാഗസിനുകൾ ഇനി 500 രൂപക്ക് ലഭ്യമാകും. പത്തു മാഗസിനുകളുടെ വരിക്കാരാവുന്നവർക്ക് ഒരു കോപ്പി സൗജന്യമായി കിട്ടും. 20 കോപ്പികൾ വരിക്കാരാവുന്നവർക്ക് ആകർഷകമായ മറ്റൊരു സമ്മാനവും ലഭിക്കും. 2024 ഏപ്രിൽ മെയ് മാസങ്ങളിൽ വരിക്കാരാവുന്നവർക്കാണ് ഈ അനുകൂലങ്ങൾ ലഭിക്കുക.
കുട്ടികളും യുവജങ്ങളും ഡിജിറ്റൽ അടിമത്വത്തിൽ കുടുങ്ങിപോകുമ്പോൾ കുടുംബസംവിധാനങ്ങളും തലമുറകളുമാണ് നശിക്കുന്നതെന്നു പ്രമോഷൻ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് കെയ്‌റോസ് ഡിറെക്ടർ ഡോ.ചാക്കോച്ചൻ ഞാവള്ളിൽ ഓർമിപ്പിച്ചു. തലമുറയെ വായനയുടെ ലോകത്തേക്ക് തിരിച്ചെത്തിക്കാൻ കെയ്‌റോസ് എന്നും പ്രതിജ്ഞാബദ്ധരാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷൻ ചൈതന്യത്തോടെ ഓരോ യുവജങ്ങളിലേക്കും കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും സ്കൂളുകളിലേക്കും കെയ്‌റോസ് എത്തിക്കാൻ ഇന്ന് ജീസസ് യൂത്തിനേ കഴിയൂ. ആ ദൗത്യം ഹൃദയപൂർവ്വം ഏറ്റെടുക്കാൻ ഏവരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയിൽ യുവജങ്ങൾക്കായി പ്രസിദ്ധീകരിക്കുന്ന ഏക മലയാളം മാസികയാണ് കെയ്‌റോസ്. ലോകമെങ്ങും അതിവേഗം പ്രചരിക്കുന്ന കുട്ടികൾക്കായുള്ള മാസികയാണ് കെയ്‌റോസ് ബഡ്‌സ്. ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന കെയ്‌റോസ് ഗ്ലോബലിനാകട്ടെ ഇന്ത്യക്കകത്തും പുറത്തും വലിയ പ്രചാരമാണ് ലഭിക്കുന്നത്.
പത്തുകോപ്പികളുടെയെങ്കിലും വരിക്കാരാവുന്നവർക്കാണ് ഈ പ്രമോഷൻ. ഇടവകയിലോ, ഹൗസ്ഷോൾഡിലോ പ്രാർത്ഥനാ ഗ്രൂപ്പുകളിലോ നിങ്ങൾക്ക് ഇതിനു നേതൃത്വം നൽകാം. വ്യക്തിപരമായി മാസികകൾ അയക്കുമ്പോൾ പലകാരണങ്ങളാൽ ലഭിക്കുന്നില്ല എന്ന ദീർഘകാലത്തെ പരാതികൾക്ക് പരിഹാരം കണ്ടെത്താനാണ് ഇത്തരത്തിൽ പദ്ധതിക്ക് കെയ്‌റോസ് സർക്കുലേഷൻ വിഭാഗം രൂപം നൽകിയിരിക്കുന്നത്. പ്രമോഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും സഹായത്തിനുമായി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ലീന ഷാജുവും അയോണ ഷാലിയുമാണ് നേതൃത്വം നൽകുന്നത്.
കെയ്‌റോസ് ആനിമേറ്റേർ ഫാ.മനോജ് വർഗ്ഗീസ് Ofm Cap പോസ്റ്റർ റിലീസ് ചെയ്തു. ഡോ.ചാക്കോച്ചൻ ഞാവള്ളിൽ, കെയ്‌റോസ് മാനേജർ സി.എ സാജൻ, സർക്കുലേഷൻ കോർഡിനേറ്റർ ആന്റോ എൽ പുത്തൂർ, ലീന ഷാജു, അയോണ ഷാലി, സുജമോൾ ജോസ്, ടാനിയ ജോസൻ, എന്നിവർ പങ്കെടുത്തു.
പ്രമോഷനുമായി ബന്ധപ്പെട്ട നിബന്ധനകൾ ഇതൊക്കെയാണ്.
പത്തു കോപ്പികളെങ്കിലും വരുത്തണം (10 വരിക്കാരെ കണ്ടെത്തുക)
പോസ്റ്റൽ വഴി സിംഗിൾ കോപ്പി അയക്കുമ്പോൾ പലർക്കും ലഭിക്കാത്തതിനാൽ എല്ലാ കോപ്പികളും ഒരു അഡ്രസ്സിൽ ഒരുമിച്ചായിരിക്കും അയക്കുക.
ഈ പ്രമോഷൻ പ്രകാരം വരിക്കാർക്ക് മാസിക നേരിട്ട് അയച്ചുകൊടുക്കുന്നതല്ല.
ഓരോ മാസവും തുടങ്ങുന്നതിനു മുൻപ് മാഗസിനുകൾ നിങ്ങളുടെ അഡ്രസ്സിൽ ലഭിക്കുന്നതായിരിക്കും. വ്യക്തികൾക്ക് നേരിട്ടോ ഹൗസ്ഹോൾഡ് – പ്രയർ മീറ്റിങ് വഴിയോ മാസത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ നിങ്ങൾക്ക് വിതരണം ചെയ്യാം.
കെയ്‌റോസിന്റെ മൂന്നു മാസികകൾക്കും (മലയാളം, ഗ്ലോബൽ, ബഡ്‌സ്) ഈ പ്രമോഷൻ ബാധകമാണ്.
ഈ പ്രമോഷനോട് കെയ്‌റോസിന്റെ നിലവിലുള്ള പ്രമോഷനുകൾ (വാർഷിക വരിസംഖ്യ 550.00 രുപ / Single Subscription) കൂട്ടിച്ചേർക്കാൻ സാധിക്കില്ല.
ഈ ഓഫർ ഇന്ത്യയിലേക്ക് മാത്രമായിരിക്കും.
ഓഫർ കാലാവധി – 2024 ഏപ്രിൽ 1 മുതൽ മെയ് 31 വരെ മാത്രം!
കെയ്‌റോസ് കേവലം ഒരു മാഗസിൻ മാത്രമല്ല!
ജീസസ് യൂത്ത് സംസ്കാരമാണ്.. !
വായിക്കൂ വിതരണക്കാരാകൂ!
വിശദശാംശങ്ങൾക്ക്
Ayona Shaly +91 79076 19471
Leena Shaju +91 6238 279115
Betty Thomas +91 80785 90461
Asha Mary Jose +91 94972 94711
Jimcy Binu +91 6282 676 427