ദിവ്യകാരുണ്യത്തിന്റെ വാനമ്പാടിക്ക് ഹാപ്പി ബർത്ത്ഡേ!
ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി അജ്നയുടെ ജന്മദിനമാണിന്ന്. ഈ നൂറ്റാണ്ടിൽ സഭയുടെ അൾത്താരയിലേക്കു ഒരു പിടി വിശുദ്ധ പുഷ്പങ്ങളെയാണ് ജീസസ് യൂത്ത് ഒരുക്കി നൽകിയത്. അജ്നയുടെ ജീവിതത്തെ പറ്റി സാബു അച്ചനും (ഫാ.ജോസഫ് കുമ്പുക്കൽ) ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജും ചേർന്നെഴുതി കെയ്‌റോസ് മീഡിയ പ്രസിദ്ധീകരിച്ച പുസ്തകമാണ് ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി. പതിനായിരക്കണക്കിന് ജീവിതങ്ങളെ സ്പർശിച്ച ആ പുസ്തകം ഇനിയും നിങ്ങൾ വായിച്ചിട്ടില്ലേ? പുസ്തകം കൈയ്യിലുള്ളവർക്കു വീണ്ടും ഒരു വായനയാകാം. നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാമോ?
പുസ്തകം വാങ്ങിക്കാം: https://cloudcatholic.com/product/divyakarunyathintye-vanambady/
ഇംഗ്ലീഷ് പതിപ്പ് Nightingale of the Holy Eucharist വാങ്ങിക്കാം: https://cloudcatholic.com/product/nightingale-of-the-holy-eucharist/
ദിവ്യകാരുണ്യത്തിന്റെ വാനമ്പാടിയിൽ നിന്ന്: ‘ഒട്ടേറെ കൂട്ടുകാർ ഉണ്ടായിരുന്നെങ്കിലും ഈശോയായിരുന്നു അജ്നയുടെ ഏറ്റവും പ്രിയ ചങ്ങാതി. അവൾ ഈശോ എന്ന നാമം ഉച്ചരിക്കുന്നത് കേൾക്കാൻ തന്നെ എന്തൊരു മാധുര്യമായിരുന്നെന്നോ! ഈശോയിൽ നിന്ന് ലഭിച്ച സ്നേഹം തൻ്റെ ചുറ്റുമുള്ള സഹപാഠികളിലേക്കു പകർന്നു നൽകാനും അവരുടെയൊക്കെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടു കടന്നു പോകാനും അവൾക്ക് സാധിച്ചുവെന്നതിൽ തർക്കമില്ല. ദൈവത്തിലേക്ക് വളരുന്നതിനൊപ്പംതന്നെ മനുഷ്യരിലേക്ക് പടരുന്നതും കൂടിയാണല്ലോ യഥാർഥ വിശുദ്ധി. കണ്ടു മുട്ടിയ ആരിലും നെഗറ്റീവായ ഒരോർമയും അവശേഷിപ്പിക്കാതെ എല്ലാവരുടെ മനസ്സിലും നനുത്ത ഓർമയുടെ ചെറു തൂവലുകൾ മാത്രം അവശേഷിപ്പിച്ച് പറന്നകന്ന വാനമ്പാടിയാണവൾ!’
“എല്ലാത്തിന്റെയും പിന്നിൽ ഈശോയ്ക്ക് ഒരു പ്ലാൻ ഉണ്ട്. എ ഗ്രേറ്റ് പ്ലാൻ”
അജ്‌ന ജോർജ്.
കഴിഞ്ഞ ഒക്ടോബറിൽ വത്തിക്കാനില്‍ നടന്ന സിനഡില്‍ പങ്കെടുക്കവേ അല്‍മായ പ്രതിനിധിയും ജീസസ് യൂത്ത് മിഡിൽ ഈസ്റ്റ് ടീം ആനിമാറ്ററുമായ മാത്യു തോമസാണ് അജ്നയുടെ ജീവിതകഥയായ “ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജ ”Nightingale of the Holy Eucharist” ഫ്രാന്‍സിസ് പാപ്പയ്ക്കു കൈമാറിയത്.
തത്സമയം കെയ്‌റോസ് ന്യൂസ് ലഭിക്കുവാൻ, WhatApp ഗ്രൂപ്പിൽ അംഗമാകൂ:
https://chat.whatsapp.com/IXeg5Q3aCAuBvSFmprhrjZ