കോഴിമുട്ടയിലെ പേർസണൽ ഫിനാൻസ്
സുഹൃത്ത് സൂരജ് വിളിച്ചിരുന്നു. അവൻ ഫാമിലിയോടൊപ്പം ബാംഗ്ലൂരിൽ ആണ്. രണ്ടു പേരും വർഷങ്ങളായി ഐ.ടി മേഖലയിൽ ജോലിചെയ്യുന്നു. എങ്കിലും സേവിങ്സ് ഒന്നുമില്ല!. എന്തുചെയ്യും?
സാംസാരിച്ചപ്പോൾ നല്ലരീതിയിൽ സ്റ്റോക്ക് മാർക്കറ്റ്ൽ ഇൻവെസ്റ്റ് ചെയുന്ന ആളാണ് സൂരജ്. അത്യാവശ്യം റിട്ടേൺസ് കിട്ടുന്നുമുണ്ട്. എന്നാൽ എല്ലാം ചിലവായി പോകുന്നു. നല്ലൊരു ജോലി ഉണ്ടായിട്ടും എന്തുകൊണ്ടാണ് പലർക്കും സേവിങ്സ് ഉണ്ടാക്കാൻ സാധിക്കാത്തത്?
പണ്ട് വീട്ടിൽ ഒരു കോഴി ഉണ്ടായിരുന്നു. എനിക്കും ചേച്ചിക്കും അതിന്റെ മുട്ടയാണ് സ്കൂളിലേക് തന്നു വിട്ടിരുന്നത്. എന്നാൽ ചില മുട്ടകൾ അമ്മ മാറ്റിവെക്കും. അങ്ങനെ ആറു മുട്ടയാകുമ്പോൾ അമ്മ അത് കോഴിക്ക് അടയിരിക്കാൻ വെക്കും. കുറച്ചു കഴിയുമ്പോൾ കോഴി കുഞ്ഞുങ്ങൾ വിരിഞ്ഞു അത് അമ്മക്കോഴിയോടൊപ്പം നടക്കുന്നുണ്ടാവും.
ആറു മുട്ടകൾ മാറ്റിവെക്കുന്ന പ്രോസസ്സ് അണ് – സേവിങ്സ്
അടയിരിക്കുന്ന കോഴി – ഇൻവെസ്റ്റ്മെന്റ്
വിരിഞ്ഞു വന്ന കോഴികുഞ്ഞുങ്ങൾ – ഇൻവെസ്റ്റ്മെന്റ് റിട്ടേണ്സ്
ഇത്രക്കും ലളിതമായി പേർസണൽ ഫിനാൻസ് പഠിപ്പിച്ചു തന്ന അമ്മയ്ക്കു നന്ദി. സമയമാണ് ഏറ്റവും പ്രധാനം. ടൈം ഈസ് മണി എന്ന് പറയുന്നത് വെറുതെയല്ല. ജോലി കിട്ടുമ്പോൾ തന്നെ ഇവയെല്ലാം ആരംഭിക്കണം. എന്നാൽ നമുക്ക് പറ്റുന്ന തെറ്റും അതാണ്. ഇപ്പോൾ ഞാൻ ചെറുപ്പമല്ലേ, കുറച്ചെല്ലാം ജീവിതം ആസ്വാദിക്കണ്ടേ! എന്ന ചിന്തയിൽ സേവിങ്‌സിനെ പറ്റിയൊന്നും ചിന്തിക്കില്ല.
സേവിങ്സ് ആരംഭിക്കേണ്ട സുവർണ്ണകാലഘട്ടമാണ് അപ്പോൾ കടന്നു പോകുന്നത്.
സൂരജിനെ പോലെ ഉള്ളവരുടെ പാളിച്ച കൃതമായി സേവിങ്‌സ് പ്ലേനോ, സേവിങ്സ് അസെറ്റോ തയാറാകാതെ ഇൻവെസ്റ്റ്മെന്റ് ആരംഭിക്കുന്നതാണ്. എന്തെകിലും തരത്തിലുള്ള പ്രതിസന്ധി വരുമ്പോൾ (ജോലി നഷ്ട്ടം, രോഗങ്ങൾ, മരണം Etc) തരണം ചെയ്യാൻപറ്റാതെ കൈയിൽ ഉള്ളതെല്ലാം പെട്ടന്ന് നഷ്ടമായി പോകും.
പേർസണൽ ഫിനാൻസിൽ പ്രധാനപെട്ടതായി ഞാൻ കണക്കാക്കുന്നത്,
- എമർജൻസി ഫണ്ട് .
- ഹെൽത്ത് ഇൻഷുറൻസ്.
- ലൈഫ് ഇൻഷുറൻസ്. Term plan.
ഇതിൽ എമർജൻസി ഫണ്ട് ഇതിനു മുമ്പ് വിശദീകരിച്ചിരുന്നു. (https://tinyurl.com/kmp3ty92) നമ്മുടെ ഫാമിലി ബജറ്റ് താങ്ങിനിർത്തുന്നതിനെ ഇൻഷുറൻസു വളരെ പ്രധാനമാണ്. ഇവ മൂന്നും ആയതിനെ ശേഷമാണ് ഇൻവെസ്റ്റ്മെന്റ് ആരംഭിക്കേണ്ടത്.
(വിനീഷ് ആളൂർ, ബിർള പെയിൻ്റ്സ് തമിഴ്നാട് ഏരിയ മാനേജർ, എം.ബി.എ, പി.ജി.ഡി എം ബിരുദധാരിയാണ്. ഭാര്യയോടും രണ്ടുമക്കളോടും കൂടെ കോയമ്പത്തൂരിൽ താമസം, കെയ്‌റോസ് ന്യൂസ് കോർ ടീം അംഗമാണ്)